കൊച്ചി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ സംവിധാനത്തിലൂടെ അദ്ധ്യയനം തുടങ്ങാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ എസ്. സി ,എസ്.ടി ഫെഡറേഷൻ സ്വാഗതം ചെയ്തു.
ടിവിയോ, കമ്പ്യൂട്ടറോ ഇല്ലാത്തവരും, ഇന്റർനെറ്റ് സൗകര്യം കടന്നുചെല്ലാത്തതുമായ ഇടങ്ങളിൽ താമസിക്കുന്ന പട്ടികജാതി, പട്ടികവർഗ വിഭാഗക്കാരുൾപ്പെടെ വിദ്യാർത്ഥികൾക്ക് ഈ സൗകര്യം ലഭ്യമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് എ.ശശിധരൻ ആവശ്യപ്പെട്ടു.