പറവൂർ: വനിതാ ബ്യൂട്ടിഷ്യൻ തൊഴിലാളികൾക്ക് അടിയന്തര പാക്കേജ് അനുവദിക്കണമെന്ന് കേരള ബാർബർ -ബ്യൂട്ടീഷ്യൻ അസോസിയേഷൻ പറവൂർ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. മൂന്നു മാസത്തെ വാടകയും വൈദ്യുതി ബില്ലും ഇളവ് ചെയ്യുന്നതിന് സർക്കാർ ഉത്തരവ് ഉണ്ടാകണമെന്നും അസോസിയേഷൻ പ്രസിഡന്റ് ബിന്ദു വിജയനും ജനറൽ സെക്രട്ടറി നെറിൻ ജോൺസനും ആവശ്യപ്പെട്ടു.