പറവൂർ: ലോക്ക് ഡൗൺമൂലം തൊഴിലില്ലാതെയായ പട്ടികവർഗ വിഭാഗങ്ങൾക്ക് ആലുവ -ഇടമലയാർ ട്രൈബൽ എക്സിറ്റൻഷൻ ഓഫീസ് വഴി ഭക്ഷ്യസുരക്ഷാ സഹായകിറ്റുകൾ അനുവദിക്കണമെന്ന് കേരള ഉള്ളാടൻ മഹാസഭ ജില്ലാ മൂപ്പൻ എൻ.എ. പ്രകാശൻ, ജില്ലാ പ്രസിഡന്റ് സലിം തുരുത്തിൽ എന്നിവർ ആവശ്യപ്പെട്ടു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ പട്ടിക വർഗ ഫണ്ട് പൂർണമായും വിനിയോഗിച്ചിട്ടില്ല. ഈ ഫണ്ട് ഉപയോഗിച്ച് അടിയന്തര ഭക്ഷ്യസഹായം നൽകണമെന്നും നേതാക്കൾ ആവ്യപ്പെട്ടു.