കോതമംഗലം: സർക്കാർ ഓഫീസുകളിലെ മാസ്കിന്റെയും സാനിറ്റൈസറിന്റെയും ക്ഷാമം പരിഹരിക്കുവാൻ മുൻ മന്ത്രി ടി.യു.കുരുവിളയുടെ സഹായം. കോതമംഗലം താലൂക്ക് ആസ്ഥാനത്തുള്ള മുഴുവൻ സർക്കാർ സ്ഥാസങ്ങളിലേക്കും പ്രസ് ക്ലബിനുമാണ് ടി.യു കുരുവിള ഇരുപത്തി അയ്യായിരത്തോളം മാസ്ക്കുകളും രണ്ടായിരത്തോളം സാനിറ്റൈസർ ബോട്ടിലുകളും നൽകി. കോതമംഗലം മിനി സിവിൽ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ റവന്യൂ ജീവനക്കാർക്കുള്ള മാസ്കുകളും സാനിറ്റൈസറുകളും തഹസിൽദാർ റേച്ചൽ കെ.വർഗീസിന് ടി.യു കുരുവിള നൽകി.റവന്യൂ വകുപ്പിന് പുറമെ എക്സൈസ് ,പൊലീസ്, ഫയർഫോഴ്സ്, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലെ പ്രധാന വകുപ്പുതല ഉദ്യോഗസ്ഥർ സാമഗ്രികൾ ഏറ്റുവാങ്ങി. കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം, നിയോജക മണ്ഡലം പ്രസിഡന്റ് എ.ടി പൗലോസ്, ജോമി തെക്കേക്കര, റോയി സക്കറിയ, കെന്നഡി പീറ്റർ, ജോർജ്ജ് അമ്പാട്ട്, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ റ്റി.എം.കാസിം, ഫയർസ്റ്റേഷൻ ഓഫീസർ ടി.പി .കരുണാകരപിള്ള, എസ്.ഐ ബേബി പോൾ, ഡപ്യൂട്ടി തഹസിൽദാർ എം അനിൽകുമാർ, പ്രസ് ക്ലബ്ബ് സെക്രട്ടടറി ലത്തീഫ് കുഞ്ചാട്ട് തുടങ്ങിയവർ പങ്കെടുത്തു.