പറവൂർ: രണ്ടുവർഷക്കാലമായി ചേന്ദമംഗലം പാലിയം നടക്ക് സമീപം പ്രവർത്തിച്ചിരുന്ന കനിവ് പാലിയേറ്റീവ് കെയർ സെന്റിന്റെ പ്രവർത്തനം പറവൂരിലേക്ക് മാറ്റി. മെയിൻ റോഡിൽ ഡോൺബോസ്കോ ആശുപത്രിക്ക് സമീപമുള്ള സെന്ററിൽ സൗജന്യ ഫിസിയോ തെറാപ്പിക്കുള്ള സൗകര്യമുണ്ട്. നാല് പഞ്ചായത്തുകളിലും നഗരസഭയിലുമായി 500ഓളം കിടപ്പു രോഗികളുടെ പരിചരണം കനിവിന്റെ നേതൃത്വത്തിൽ നടന്നുവരുന്നുണ്ട്. സി.പി.എം ഏരിയ സെക്രട്ടറി ടി.ആർ. ബോസ് ഉദ്ഘാടനം ചെയ്തു. കനിവ് പ്രസിഡന്റ് ടി.വി. നിഥിൻ, അഡ്വ. എൻ.എ. അലി, കെ.ജെ. ഷൈൻ, എൻ.എസ്. അനിൽകുമാർ, കെ.എൻ. വിനോദ് തുടങ്ങിയവർ പങ്കെടുത്തു.