dhasharadhan-55

മൂവാറ്റുപുഴ: ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ വാഴക്കുളം മടക്കത്താനം, മാട്ടുപാറ, പനയക്കുന്നേൽ വീട്ടിൽ ദശരഥൻ (55) മരിച്ചു. എം.സി. റോഡിൽ മണ്ണൂരിന് സമീപം ശനിയാഴ്ച്ച രാത്രി 7.45 നാണ് അപകടം.

ദശരഥനെ ഉടൻ പേഴയ്ക്കാപ്പിള്ളി സ്വകാര്യ ആശുപത്രിയിലും തുടർന്ന് ആലുവ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെങ്ങോലയിൽ ആലയിലെ ഇരുമ്പ് പണിക്കാരനായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് പോകുമ്പോഴാണ് അപകടം. സംസ്‌ക്കാരം നടത്തി. ഭാര്യ: ശാരദ. മകൻ: അനന്ദു (റിലയൻസ് കോട്ടയം).