bjp
നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചൻ നടത്തിപ്പിലെ അഴിമിതി വിജിലൻസ് അന്വേക്ഷിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ജില്ലാ വൈസ് പ്രസിഡന്റ് എം.എൻ. ഗോപി ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: നെടുമ്പാശേരി പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചൻ നടത്തിപ്പിലെ സാമ്പത്തിക തിരിമറി വിജിലൻസ് അന്വേക്ഷിക്കുക, പഞ്ചായത്ത് ഭരണസമിതി രാജിവയ്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണ ജില്ലാ വൈസ് പ്രസിഡന്റ് എം.എൻ. ഗോപി ഉദ്ഘാടനം ചെയ്തു.

കമ്മ്യൂണിറ്റി കിച്ചന്റെ പേരിൽ സി.എസ്.ആർ ഫണ്ടുകളും വിവിധ സംഘടനകളിൽ നിന്നും ലഭിച്ച സഹായത്തിലും നടത്തിയ അഴിമതി വിജിലൻസ് അന്വേഷിക്കണമെന്ന് എം.എൻ. ഗോപി ആവശ്യപ്പെട്ടു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അരുൺകുമാർ പണിക്കർ അദ്ധ്യക്ഷത വഹിച്ചു. ദീപക് മാങ്ങാമ്പിള്ളി, ബാബു കരിയാട്, സനി മയൂര, എ.കെ. സദാശിവൻ, എം.കെ. മുരളീധരൻ, ജിനു വിശ്വംഭരൻ, ശ്രേയസ് കരിയാട്, രാജു വാപ്പാലശ്ശേരി എന്നിവർ സംസാരിച്ചു.