congress-dherna-karumallo
കരുമാല്ലൂർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ കോൺഗ്രസ് നടത്തിയ ധർണ അഡ്വ. ബി.എ. അംബ്ദുൾ മുത്തലീബ് ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ : വെള്ളപ്പൊക്കം തടയുന്നതിന് പെരിയാറിൽ അടിഞ്ഞുകൂടിയ ചെളിയും, ചേണിയും നീക്കം ചെയ്യുക, അസംഘടിത തൊഴിലാളികൾക്ക് ധനസഹായം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കോൺഗ്രസ് കരുമാല്ലൂർ മണ്ഡലം കമ്മറ്റി കരുമാല്ലൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ബി.എ. അബ്ദുൾ മുത്തലിബ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.എം. അലി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ബാബു മാത്യു, പി.എ. സക്കീർ, ടി.എ. നവാസ്, വി.ഐ. കരീം, ബീനാ ബാബു, റെഷീദ്കൊടിയൻ, എ.എ. നസീർ, എം.എ.ശശി തുടങ്ങിയവർ പങ്കെടുത്തു. .