മൂവാറ്റുപുഴ: മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് 2019-20 വാർഷിക പദ്ധതിയിൽപ്പെടുത്തി 'അംഗീകൃത ലൈബ്രറികൾക്ക് ഫർണിച്ചറുകൾ നൽകി. ലൈബ്രറി കൗസിലിന്റെ അംഗീകാരമുള്ള ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്തെ 31 ലൈബ്രറികൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിച്ചത് . പദ്ധതികൾക്കായി ബ്ലോക്ക് പഞ്ചായത്ത് 9 ലക്ഷം രൂപയാണ് ചിലവഴിച്ചത്. ഫർണിച്ചറുകളുടെ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലിസ്സി ജോളി നിർവഹിച്ചു. വൈസ് പ്രസിഡന്റ് സുബാഷ് കടയ്‌ക്കോട്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജാൻസി ജോർജ്ജ്, ഒ.പി. ബേബി , ജോസി ജോളി വട്ടക്കുഴി , മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത ശിവൻ , ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പായിപ്ര കൃഷണൻ , ചിന്നമ്മ ഷൈൻ, മേരി ബേബി, ടി.എം. ഹാരിസ്, സ്മിത സിജു. ബാബു ഐസക്ക്, ഒ.സി.ഏലിയാസ്, ബബിത ടി.എച്ച്. , ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം.എസ്. സഹിത എന്നിവർ പങ്കെടുത്തു.