മൂവാറ്റുപുഴ: എ.ഐ.വൈ.എഫ് മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി ഡിപ്പോ ശുചീകരിച്ചു. മണ്ഡലംതല ഉദ്ഘാടനം മൂവാറ്റുപുഴ കെ.എസ്.അർ.ടി.സി ഡിപ്പോ പരിസരത്ത് ജില്ലാ സെക്രട്ടറി എൻ .അരുൺ നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് ജോർജ് വെട്ടിക്കുഴി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി കെ.ബി. നിസാർ, സി.എൻ. ഷാനവാസ്, കെ.ആർ. അരുൺ, ബിലാൽ കോട്ടപ്പുറം, സദ്ദാം റസൂലിദ്ദീൻ, സനീഷ് ബഷീർ, മഹേഷ് മണി തുടങ്ങിയവർ നേതൃത്വം നൽകി. പകർച്ചവ്യാധികളുടെ വ്യാപനം മുന്നിൽക്കണ്ട് ഇത് തടയാൻ സർക്കാർ ഓഫീസ് പരിസരങ്ങൾ, പൊതുസ്ഥലങ്ങൾ, വീടുകൾ തുടങ്ങിയിടങ്ങളിൽ എ.ഐ.വൈ.എഫ് മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തങ്ങൾ തുടരുമെന്നും എൻ. അരുൺ അറിയിച്ചു.