കൊച്ചി: ജില്ലയിലെ ആദിവാസി ഊരുകളിലെ വിദ്യാർത്ഥികളിലേക്ക് ഓൺലൈൻ പഠനം എത്തിയില്ല. ആദിവാസി മേഖലയിൽ പകുതിയോളം പേരും ഈ കാര്യമേ അറിഞ്ഞിട്ടില്ല. വൈദ്യുതി പോലും എത്തിനോക്കാത്ത കുട്ടമ്പുഴ പഞ്ചായത്തിലെ ഊരിലെ വിദ്യാർത്ഥികളുെട പഠനം തന്നെ നിലച്ച മട്ടാണ്.
ടി.വിയുള്ള വീടുകൾ പോലും അപൂർവം. ഉള്ളതിൽ പലേടത്തും ചാനൽ ലഭ്യവുമല്ല, ഇന്റർനെറ്റ് സൗകര്യങ്ങളില്ല.
ബദൽ സൗകര്യമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് ജില്ല പട്ടികവർഗ വികസന വകുപ്പ്. ഇത് സംബന്ധിച്ച് ഇന്ന് വകുപ്പ് യോഗം ചേരും.
.......................
ജില്ലയിൽ 11 ആദിവാസി കോളനികൾ:
കുട്ടമ്പുഴ പഞ്ചായത്തിലെ തേര, വാരിയം, ഉറിയപ്പട്ടി, കൊഞ്ചിപാറ, തലവെട്ട് പാറ എന്നിവിടങ്ങളിൽ വൈദ്യുതി ഇല്ല.
മറ്റിടങ്ങളിൽ കമ്യൂണിറ്റി എജ്യൂക്കേഷൻ കേന്ദ്രങ്ങളിലൂടെയാണ് പഠനം.
.............................
വൈദ്യുതി ലഭ്യമല്ലാത്ത സ്ഥലങ്ങളിൽ സാമൂഹ്യ അകലം പാലിച്ച് അദ്ധ്യാപകർ മുഖേന ക്ലാസ് എടുക്കാനാണ് ആലോചിക്കുന്നത്. ലാപ്‌ടോപ്പുകളിൽ പാഠഭാഗങ്ങൾ പെൻഡ്രൈവ് ഉപയോഗിച്ച് കുട്ടികളെ കാണിക്കുന്ന കാര്യവും പരിഗണനയിലുണ്ട്.
അനിൽ കുമാർ
ജില്ലാ പട്ടികവർഗ വികസന ഓഫീസർ
എറണാകുളം