kalari1
വൈദ്യുതി ചാർജ് വർദ്ധനവിന് എതിരെ ബി.ജെ.പി കുന്നുംപുറം ഡിവിഷൻ കമ്മറ്റി പോണേക്കര കെ.എസ്.ഇ.ബി സബ് സ്റ്റേഷന് മുന്നിൽ നടത്തിയ നിൽപ് സമരം സംസ്ഥാന കമ്മിറ്റി അംഗം ഷാലി വിനയൻ ഉത്ഘാടനം ചെയ്യുന്നു.

കൊച്ചി: വൈദ്യുതി ചാർജ് വർദ്ധനവിന് എതിരെ ബി.ജെ.പി കുന്നുംപുറം ഡിവിഷൻ കമ്മറ്റി പോണേക്കര കെ.എസ്.ഇ.ബി സബ് സ്റ്റേഷന് മുന്നിൽ നിൽപ് സമരം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം ഷാലി വിനയൻ ഉത്ഘാടനം ചെയ്തു.

മണ്ഡലം ജനറൽ സെക്രട്ടറി യു. ആർ. രാജേഷ്, കുന്നുംപുറം ഡിവിഷൻ പ്രസിഡന്റ്‌ ബി. പ്രതാപൻ, ഡിവിഷൻ ജനറൽ സെക്രട്ടറി അഖിൽ ദാസ്, വൈസ് പ്രസിഡന്റ്‌ പി.എസ്. ജയൻ, സെക്രട്ടറി പി.എസ്. സുധൻ എന്നിവർ പങ്കെടുത്തു .