കൊച്ചി: കോളേജ് - സർവകലാശാല അദ്ധ്യാപക നിയമനം പരിമിതപ്പെടുത്തിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ആൾ ഇന്ത്യ ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് ഫെഡറേഷൻ നിവേദനം നൽകി. മുഖ്യമന്ത്രി, ഉന്നതവിദ്യാഭ്യാസ മന്ത്രി, ചാൻസലർ എന്നിവർക്ക് നൂറുകണക്കിനു ഒപ്പുകൾ ശേഖരിച്ചുകൊണ്ട് ഓൺലൈനായാണ് നിവേദനം സമർപ്പിച്ചത്. ലോക്ക് ഡൗൺ അവസരമാക്കിക്കൊണ്ട് സർവകലാശാലകളുടെ സ്വയംഭരണാവകാശത്തെ ചോദ്യം ചെയ്യുന്ന നടപടികൾ തള്ളിക്കളയണമെന്ന് എ.ഐ.ഡി.എസ്.ഒ സംസ്ഥാന പ്രസിഡന്റ് ബിനു ബേബി പറഞ്ഞു.