മൂവാറ്റുപുഴ: താലൂക്ക് ലെെബ്രറി കൗൺസിൽ പ്രസിഡന്റ് ജോഷി സ്കറിയയുടെയും സെക്രട്ടറി സി.കെ. ഉണ്ണിയുടെയും നേതൃത്വത്തിലുള്ള താലൂക്ക് ലെെബ്രറി കൗൺസിൽ ഭരണസമിതി ചുമതലയേറ്റു. മൂവാറ്റുപുഴ താലൂക്ക് ലെെബ്രറി കൗൺസിൽ ആഫീസിൽ നടന്ന ചടങ്ങിൽ വച്ച് കണക്കും റെക്കാർഡുകളും മുൻ ഭാരവാഹികളിൽ നിന്ന് പുതിയ ഭാരവാഹികൾ ഏറ്റുവാങ്ങി. തുടർന്ന് നടന്ന യോഗത്തിൽ മുൻ താലൂക്ക് ലെെബ്രറി കൗൺസിൽ പ്രസിഡന്റ് ജോസ് കരിമ്പന അദ്ധ്യക്ഷത വഹിച്ചു. മുൻ സെക്രട്ടറി സി.ടി. ഉലഹന്നാൻ സ്വാഗതം പറഞ്ഞു.
ജില്ലാ ലെെബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി കെ.പി. രാമചന്ദ്രൻ, പി. അർജുനൻ, കെ.എൻ. മോഹനൻ, അജി ജെ.പയറ്റുതറ, പി.ജി. ബിജു, വിജയൻ, ജോഷി സ്ക്കറിയ, സി. കെ. ഉണ്ണി എന്നിവർ സംസാരിച്ചു.