കോലഞ്ചേരി: വടവുകോട് കമ്മ്യൂണി​റ്റി ഹെൽത്ത് സെന്റർ ഐ.പി ബ്ലോക്ക് ഉദ്ഘാടനത്തിടെ ഡിവൈ.എഫ്.ഐ സമരം നടത്തി. ബി.പി.സി.എൽ ലിമി​റ്റഡിന്റെ ധനസഹായത്തോടെ നിർമ്മിച്ച ബ്ലോക്കിന്റെ ഉദ്ഘാടനം കൊവിഡ് സാഹചര്യത്തിൽ ആരോഗ്യവകുപ്പിനെ മറികടന്ന് കോൺഗ്രസ് പരിപാടിയാക്കി മാ​റ്റിയെന്ന ആരോപണവുമായാണ് സമരം.

ഡി.വൈ.എഫ്.ഐ നേതാക്കളായ അതുൽ സി.വിജയ്, സി.കെ. നിതിൻ എന്നിവർ നേതൃത്വം നൽകി. സി.പി. എം ജില്ലാ കമ്മി​റ്റിഅംഗം സി.ബി. ദേവദർശനൻ, ഏരിയാ കമ്മി​റ്റിഅംഗം വി.കെ. അയ്യപ്പൻ, ലോക്കൽ ആക്ടിംഗ് സെക്രട്ടറി പി.ടി. അജിത്ത്, പി.എച്ച്. സുനേഷ് എന്നിവർ പങ്കെടുത്തു.