 ചികിത്സയിലുള്ളവർ 32

കൊച്ചി: മൂന്നു പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ ചികിത്സയിൽ കഴിയുന്നവർ 32 ആയി. വീടുകളിൽ ഇന്നലെ 757 പേരെ കൂടി നിരീക്ഷണത്തിലാക്കി. കാലയളവ് അവസാനിച്ച 460 പേരെ ഒഴിവാക്കി. 9038 പേരാണ് ഇപ്പോൾ നിരീക്ഷണത്തിൽ. ഇന്നലെ എട്ടു പേരെ കൂടി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ഐസൊലേഷൻ

ആകെ: 9131

വീടുകളിൽ: 9038

ആശുപത്രി: 93

മെഡിക്കൽ കോളേജ്: 40

മൂവാറ്റുപുഴ ജനറൽ ആശുപത്രി: 05

കരുവേലിപ്പടി താലൂക്ക് ആശുപത്രി: 02

പോർട്ട് ട്രസ്റ്റ് ആശുപത്രി: 03

ഐ.എൻ.എസ് സഞ്ജീവനി: 04

സ്വകാര്യ ആശുപത്രി: 39


റിസൽട്ട്

ആകെ: 85

പോസിറ്റീവ് :03

ലഭിക്കാനുള്ളത്: 162

ഇന്നലെ അയച്ചത്: 96


 ഡിസ്ചാർജ്

ആകെ: 04

മെഡിക്കൽ കോളേജ്: 01

മൂവാറ്റുപപുഴ ജനറൽ ആശുപത്രി: 03

കൊവിഡ്

ആകെ: 32

മെഡിക്കൽ കോളേജ്: 28

ഐ.എൻ.എസ് സഞ്ജീവനി: 04

 1

മേയ് 27 ലെ കുവൈറ്റിൽ നിന്ന് വന്ന 38 വയസുള്ള കുറുപ്പംപടി സ്വദേശിനിക്കാണ് രോഗം. നിരീക്ഷണത്തിലിരിക്കെ ലക്ഷണങ്ങൾ കണ്ടു. 28 ന് എറണാകുളം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

 2

എയർ ഇന്ത്യ എക്‌സ്‌പ്രസ് ഉദ്യോഗസ്ഥയായ 49 കാരി. ഗൾഫ് സെക്ടറിൽ ജോലി നോക്കി വരവെ നടത്തിയ പതിവ് പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. തേവര സ്വദേശിനിയാണ്. മെഡിക്കൽ കോളേജിൽ.

 3

മുംബയിൽ നിന്ന് മേയ് 15 ന് എത്തിയ ട്രാവലറിന്റെ 31 വയസുള്ള ഡ്രൈവർക്കാണ് രോഗം. പാലാരിവട്ടം സ്വദേശി.വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ഇപ്പോൾ മെഡിക്കൽ കോളേജിൽ. ട്രാവലറിൽ വന്ന 12 പേർക്കും വിവിധ ജില്ലകളിലായി രോഗം സ്ഥിരീകരിച്ചു.