കൊച്ചി : ദേശീയപാതയിലെ ഗതാഗതക്കുരുക്കിന് ആശ്വാസം പകരുന്ന വെെറ്റില, കുണ്ടന്നൂർ ഫ്ളെെഓവറുകളുട നിർമ്മാണം ഫിനീഷിംഗ് പോയിന്റിലേക്ക്. വെെറ്റിലയിൽ 94 ശതമാനവും കുണ്ടന്നൂരിൽ 92 ശതമാനവും പണി പൂർത്തീകരിച്ചതായി ദേശീയപാത വിഭാഗം അസിസ്റ്റന്റ് എൻജിനീയർ സി . ജയരാജ് അറിയിച്ചു. രണ്ട് ഫ്ലൈഓവറുകളും സെപ്റ്റംബറിൽ ഗതാഗതയോഗ്യമാക്കാൻ കഴിയുമെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ പ്രതീക്ഷ.
# വെെറ്റില ഫ്ളെെഓവർ ഇതുവരെ
വീതി 27.2 മീറ്റർ
നിർമ്മാണം പൂർത്തിയായ ഭാഗങ്ങൾ പെയിന്റടിച്ചു
സ‌്പാനുകൾ മുഴുവൻ സ്ഥാപിച്ചു
പൈൽ ക്യാപ്പുകൾ പൂർത്തിയായി
ആകെ ഗർഡറുകൾ 116
പൈലുകൾ 140 തൂണുകൾ 34
# ചെലവ് :
78 കോടി രൂപ
ഫണ്ട് നൽകുന്നത് കിഫ്ബി
മേൽനോട്ടം: പൊതുമരാമത്ത് വകുപ്പ് ദേശീയ പാത വിഭാഗം
# ഇനി തീരാൻ
അപ്രോച്ച് റോഡുകളുടെ മിനുക്കുപണികൾ
പാലവും അപ്രോച്ച് റോഡുകളും ടാറിംഗ് നടത്തി
മാസ്റ്റിക് ടാറിംഗും പൂർത്തിയാക്കണം
ഇടപ്പള്ളി ഭാഗത്തേക്കുള്ള അപ്രോച്ച് റോഡിന്റെ കെെവരികളുടെ നിർമ്മാണം
ഇലക്ട്രിക് , പ്ളംബിംഗ് ജോലികൾ പൂർത്തിയാക്കണം.
# കുണ്ടന്നൂർ ഫ്ളെെഓവർ
അപ്രോച്ച് റോഡുകൾ ഉൾപ്പെടെ ആകെ നീളം 701 മീറ്റർ
വീതി 24 മീറ്റർ
ചെലവ് 74.15 കോടി രൂപ
ആകെ പെെലുകൾ 196.
പെെൽ ക്യാപുകൾ 30
തൂണുകൾ 32
പിയർ ക്യാപുകൾ 16
ഗർഡറുകൾ 120
നിർമ്മാണ ചുമതല റോഡ‌്സ‌് ആൻഡ‌് ബ്രിഡ‌്ജസ‌് കോർപറേഷൻ (ആർ.ബി.ഡി.സി.കെ)
പണികൾ ഇതുവരെ
ലേ മെറിഡിയനു മുന്നിലു സ്ലിപ്പ‌് റോഡ‌് പൂർത്തിയായി
ക്രൗൺപ്ലാസയ‌്ക്കു മുന്നിലുള്ള റോഡും പൂർത്തിയായി
ബി.എം.ബി.സി. ടാറിംഗും വേഗത്തിൽ
ബാക്കി പണികൾ
മാസ്റ്റിക് ടാറിംഗ് തമിഴ്നാട്ടിലെ കമ്പനികളിൽ നിന്ന് കിട്ടാത്തതിനാൽ വൈകുന്നു.
പല കമ്പനികളും അടഞ്ഞുകിടക്കുന്നതും മഴയും വെല്ലുവിളി
തുടർച്ചയായി മഴയില്ലാതെ 20 ദിവസമെങ്കിലും കിട്ടിയാലേ മാസ്റ്റിക് ടാറിംഗ് പൂർത്തിയാക്കാൻ കഴിയൂ.
ഇലക്‌ട്രിക്, പ്ളംബിംഗ് ജോലികൾ പൂർത്തിയാക്കണം,
കെൽട്രോൺ സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ച് ട്രയൽ നടത്തിയാലേ ഗതാഗതം സാധ്യമാകൂ.
സെപ്തംബറിന് മുമ്പ് തുറക്കും
സെപ്തംബറിനു മുമ്പ് വൈറ്റില, കുണ്ടന്നൂർ ഫ്ലൈ ഓവറുകൾ പൂർണമായും ഗതാഗതയോഗ്യമാക്കാൻ കഴിയും. രണ്ടിടങ്ങളിലേയും സർവീസ് റോഡുകളും മികച്ച നിലവാരത്തിലേക്കുയർത്തും.
ജി. സുധാകരൻ
പൊതുമരാമത്ത് മന്ത്രി