ward
വടവുകോട് കമ്മ്യൂണി​റ്റി ഹെൽത്ത് സെന്ററിൽ പുതിയതായി പണികഴിപ്പിച്ച ഫീമെയിൽ വാർഡ് വി.പി സജീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കോലഞ്ചേരി:വടവുകോട് കമ്മ്യൂണി​റ്റി ഹെൽത്ത് സെന്ററിൽ പുതിയതായി പണികഴിപ്പിച്ച ഫീമെയിൽ വാർഡ് വി.പി സജീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗൗരി വേലായുധൻ അദ്ധ്യക്ഷയായി.20 പേരെ ഒരേ സമയം കിടത്തി ചികിത്സിക്കാൻ സൗകര്യമുള്ള നൂതന സംവിധാനങ്ങളോടെയാണ് പണി പൂർത്തിയാക്കിയത്. കൊച്ചി റിഫൈനറി 88 ലക്ഷം രൂപ സി.എസ്.ആർ ഫണ്ടിൽ നിന്നും ബ്ലോക്ക് പഞ്ചായത്തിന് അനുവദിച്ചാണ് കെട്ടിടം പണിതത്.ബി.പി.സി.എൽ ചീഫ് മാനേജർ വിനീത് എം.വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനീഷ് പുല്ല്യാട്ടേൽ ,ജില്ലാ പഞ്ചായത്തംഗം സി.കെ അയ്യപ്പൻകുട്ടി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എൻ.എൻ രാജൻ, ലതാ സോമൻ ബീന കുര്യാക്കോസ്, കെ.കെ രമേശ്, അനി ബെൻ കുന്നത്ത്, ഷൈജ അനിൽ, പഞ്ചായത്തംഗങ്ങളായ ടി.കെ പോൾ, മെഡിക്കൽ ഓഫീസർ ഡോക്ടർ വിനോദ് പൗലോസ്, ബി.ഡി.ഒ ലാൽ കുമാർ എന്നിവർ സംബന്ധിച്ചു.