മൂവാറ്റുപുഴ: വൈദ്യുതി മേഖല സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ഇലക്ട്രിസിറ്റി (ഭേദഗതി) ബിൽ 2020 പിൻവലിക്കുക എന്ന മുദ്രാവാക്യവുമായി എൻ. സി .സി .ഒ. ഇ .ഇ. ഇയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ ഹെഡ് പോസ്റ്റോഫീസിനു മുമ്പിൽ പ്രതിഷേധ ധർണ നടത്തി.സി. ഐ.ടി. യു ഏരിയാ സെക്രട്ടറി സി. കെ സോമൻ ഉദ്ഘാടനം ചെയ്തു. എ.ആർ രാജേഷ്, കെ.ദിലീപ് കുമാർ, കെ.കെ ഗിരീഷ്, ചന്ദ്ര ബോസ്, കരീം എന്നിവർ സംസാരിച്ചു.