കൊച്ചി: കാലവർഷം ആരംഭിച്ച സാഹചര്യത്തിൽ ഇടിമിന്നലും കാറ്റും കരുതിയിരിക്കണമെന്ന് ദുരന്ത നിവാരണ അതോറിട്ടിയുടെ നിർദ്ദേശം. വേനൽ മഴയോട് അനുബന്ധിച്ച് ശക്തമായ മഴയും ചില നേരങ്ങളിൽ

മണിക്കൂറിൽ 30 മുതൽ 40 കിമീ വരെ വേഗതയുള്ള ശക്തമായ കാറ്റിനും ഇടിമിന്നലും ഇന്നുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിർദ്ദേശം.

കാറ്റിനെ പ്രതിരോധിക്കാൻ

കാറ്റും മഴയും ഉള്ളപ്പോൾ മരങ്ങളുടെ ചുവട്ടിൽ നിൽക്കരുത്

 മരച്ചുവട്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുത്

വീടിന്റെ ടെറസിലും നിൽക്കുന്നത് ഒഴിവാക്കുക

ഉറപ്പില്ലാത്ത പരസ്യ ബോർഡുകൾ, ഇലക്ട്രിക് പോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവ കടപുഴകി വീഴാൻ സാധ്യതയുള്ളതിനാൽ അവ ശരിയായ രീതിയിൽ ബലപ്പെടുത്തുകയോ അഴിച്ചു വെക്കുകയോ ചെയ്യുക. മഴയും കാറ്റുമുള്ളപ്പോൾ ഇവയുടെ ചുവട്ടിലും സമീപത്തും നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ പാടില്ല

കാറ്റ് വീശി തുടങ്ങുമ്പോൾ തന്നെ വീടുകളിലെ ജനലുകളും വാതിലുകളും അടച്ചിടണം

ജനലുകളുടെയും വാതിലുകളുടെയും സമീപത്ത് നിൽക്കാതിരിക്കുക

ചുമരിലോ മറ്റോ ചാരി വെച്ചിട്ടുള്ള കോണി പോലെയുള്ള കാറ്റിൽ വീണുപോകാൻ സാധ്യതയുള്ള ഉപകരണങ്ങളും മറ്റ് വസ്തുക്കളും കയറുപയോഗിച്ച് കെട്ടി വെയ്ക്കുക

നിർമ്മാണ ജോലികളിൽ ഏർപ്പെടുന്നവർ കാറ്റും മഴയും ശക്തമാകുമ്പോൾ സുരക്ഷിതമായ ഇടത്തേക്ക് മാറി നിൽക്കണം

വീട്ട് വളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം

അതിരാവിലെ ജോലിക്ക് ഇറങ്ങുന്നവർ വഴികളിലെ വെള്ളക്കെട്ടുകളിലും മറ്റും വൈദ്യുതി ലൈൻ പൊട്ടിവീണിട്ടുണ്ടോയെന്ന് ശ്രദ്ധിക്കണം

കൃഷിയിടങ്ങളിലൂടെ കടന്ന് പോകുന്ന വൈദ്യുത ലൈനുകളും സുരക്ഷിതമാണെന്ന് പാടത്ത് ഇറങ്ങുന്നതിന് മുന്നേ ഉറപ്പ് വരുത്തുക

അധികൃതരെ അറിയിക്കുക

പൊതു ഇടങ്ങളിൽ അപകടകരമായി മരങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിയെ അറിയിക്കുക. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവർ അധികൃതരെ അറിയിക്കണം. മുന്നറിയിപ്പ് വരുന്ന ഘട്ടങ്ങളിൽ സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറിത്താമസിക്കണം. വിളിക്കേണ്ട നമ്പർ: 1077. കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീണത് ശ്രദ്ധയിൽ പെട്ടാൽ കെ.എസ്.ഇ.ബിയെയോ കൺട്രോൾ റൂമിലോ വിളിച്ചറിയിക്കണം. വിളിക്കേണ്ട നമ്പർ: കെ.എസ്.ഇ.ബി- 1912, കൺട്രോൾ റൂം- 1077.