കിഴക്കമ്പലം: കിറ്റെക്സ് കമ്പനിയിൽ ജാർഖണ്ഡിൽ നിന്നുള്ള വനിതാ തൊഴിലാളികൾക്ക് ശമ്പളം നൽകാതിരിക്കുകയും ഭക്ഷണവും വെള്ളവും നൽകാതെ പീഡിപ്പിക്കുകയും ചെയ്‌തെന്ന പരാതിയിൽ സത്യസന്ധമായ അന്വേഷണവും നടപടിയും വേണമെന്ന് ബെന്നി ബെഹനാൻ എം.പി ആവശ്യപ്പെട്ടു.
ആയിരത്തിലധികം വനിതാ തൊഴിലാളികൾക്ക് ശമ്പളം നൽകുന്നില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്. മാനേജ്‌മെന്റിന്റെ പീഡനങ്ങളിൽ മനം മടുത്താണ് നാട്ടിലേക്ക് മടങ്ങാൻ റെയിൽവെ സ്റ്റേഷനിലേക്ക് നടന്നുപോകാൻ തൊഴിലാളികൾ തീരുമാനിച്ചത്. നിയമവിരുദ്ധവും തൊഴിലാളിവിരുദ്ധവുമായ നടപടികൾ സ്വീകരിക്കുന്ന കമ്പനികളെ രക്ഷപെടാൻ അനുവദിക്കരുതെന്നും ബെന്നി ബെഹനാൻ എം.പി ആവശ്യപ്പെട്ടു.