തോപ്പുംപടി: കേന്ദ്ര സർക്കാർ ഏർപ്പടുത്തിയ 61 ദിവസത്തെ ട്രോളിംഗ് നിരോധനം നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേരള സ്വതന്ത്യ മത്സ്യത്തൊഴിലാളി ഫെഡറേഷൻ തോപ്പുംപടിയിൽ ധർണ നടത്തി. ഷിജി തയ്യിൽ ഉദ്ഘാടനം ചെയ്തു. വി.ഡി. മജീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സർക്കാർ നിശ്ചയിച്ച 52 ദിവസത്തെ നിരോധനം അശാസ്ത്രീയമാണെന്നും നിരോധനം 90 ദിവസമാക്കി നീട്ടണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. പി.വി. വിൽസൻ, വി.എസ്. ജോൺസൺ, പി.ജെ. സേവ്യർ, ബിജു പത്മനാഭൻ തുടങ്ങിയവർ സംബന്ധിച്ചു.