നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി 547 പ്രവാസികൾ മടങ്ങിയെത്തിയപ്പോൾ 102 പേർ മടങ്ങിപ്പോയി. ആഭ്യന്തര ഗതാഗതത്തിലും വർദ്ധനവുണ്ടായി.
വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി മൂന്ന് വിമാനങ്ങളാണ് ഇന്നലെ പ്രവാസികളുമായി കൊച്ചിയിലെത്തിയത്. ദുബായ്, അബുദാബി, കുവൈറ്റ് എന്നിവിടങ്ങളിൽ നിന്നാണ് പ്രവാസികളെത്തിയത്. എയർ ഇന്ത്യാ വിമാനത്തിൽ 102 യാത്രക്കാരാണ് ബഹ്‌റൈനിലേക്ക് പുറപ്പെട്ടത്.

ഇന്ന് കുവൈറ്റ്, ദമാം, ദോഹ എന്നിവയിൽ നിന്ന് വിമാനമെത്തും. ഇന്നലെ 14 ആഭ്യന്തരവിമാനങ്ങൾ എത്തുകയും തിരിച്ചുപോകുകയും ചെയ്തു. മുംബയ്, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്ന് കൊച്ചിയിലേക്കുള്ള ഓരോ സർവീസും കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഒരു സർവീസും റദ്ദാക്കി. ആഭ്യന്തര സർവീസിൽ ഇന്നലെ ഇരുവശത്തേക്കുമായി 1120 പേർ യാത്രചെയ്തു.