മൂവാറ്റുപുഴ: എൽ.ഡി.എഫ് സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിനായി സി.പി.എം പ്രവർത്തകരുടെ നേതൃത്വത്തിലുള്ള സ്ക്വാഡുകൾ നടത്തുന്ന ഭവന സന്ദശനത്തിന് തുടക്കമായി. സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ , വികസന നേട്ടങ്ങൾ എന്നിവ ജനങ്ങളോട് വിശദീകരിച്ചുകൊണ്ടാണ് പ്രവർത്തകരുടെ ഗൃഹസന്ദർശനം. സി.പി.എം മൂവാറ്റുപുഴ സൗത്ത് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നഗരത്തിലെ വീടുകളിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കൽ ഭവന സന്ദർശനം നടത്തി. മൂവാറ്റുപുഴ നോർത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഴപ്പിള്ളിയിൽ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ പി.എം.ഇസ്മായിലും, പായിപ്ര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃക്കളത്തൂരിൽ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ പി.ആർ. മുരളീധരനും ഭവന സന്ദർശനം നടത്തി.