തോപ്പുംപടി: ചുള്ളിക്കൽ ടിപ് ടോപ്പ് അസീസ് മൈതാനത്ത് നിന്ന് രണ്ട് മാസം വളർച്ചയുള്ള കഞ്ചാവ് ചെടി കണ്ടെത്തി. ലോക്ക് ഡൗണിൽ മൈതാനം അടച്ചിട്ടപ്പോൾ ആരോ നട്ടുപിടിപ്പിച്ചതാണെന്നാണ് എക്സൈസ് സംശയിക്കുന്നത്. എക്സൈസ് എസ്.ഐ.ഷൈബുവിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.