kklm
ഫാർമേഴ്സ് സർവ്വീസ് സഹകരണ ബാങ്കിൻ്റെ നവീകരിച്ച പ്രൊവിഷൻ സ്റ്റോറിൻെറ ഉദ്ഘാടനം ബാങ്ക് പ്രസിഡൻ്റ് സണ്ണി കുര്യാക്കോസ് നിർവഹിക്കുന്നു

കൂത്താട്ടുകളം: കൊവിഡ് -19 വ്യാപനത്തിലൂടെ അവശ്യസാധനങ്ങൾക്ക് വിലക്കയറ്റവും ക്ഷാമവും ഉണ്ടാകുന്നത് പരിഗണിച്ച് കൂത്താട്ടുകുളം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്റെ കിഴകൊമ്പ് ശാഖയോട് അനുബന്ധിച്ച് പ്രവർത്തിച്ചിരുന്ന പ്രൊവിഷൻ സ്റ്റോർ നവീകരിച്ച് പുന:പ്രവർത്തനം ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് സണ്ണി കുര്യാക്കോസ് സ്റ്റോർ സഹകാരികൾക്കായി സമർപ്പിച്ചു. ഒരു വീട്ടിലേയ്ക്കാവശ്യമായ എല്ലാവിധ ഭക്ഷ്യസാധനങ്ങളും കുറഞ്ഞ വിലയിൽ ലഭ്യമാക്കുന്നതിനുള്ള നടപടികൾ‌ ഭരണ സമിതി സ്വീകരിച്ചിട്ടുള്ളതായി അറിയിച്ചു. മാനേജിംഗ് ഡയറക്ടർ അഭിലാഷ് എസ് നമ്പൂതിരി , ഭരണസമിതി അംഗങ്ങളായ ജയിൻ സി, പോൾമാത്യു, ബാലചന്ദ്രൻ കെ.വി, ജേക്കബ് രാജൻ, തോമസ് പി.ജെ, ഷൈൻ പി.എം, രഞ്ജിത്ത് എൻ, അംബുജാക്ഷിയമ്മ, ജിജി ഷാനവാസ്, വനജ എം.ബിഎന്നിവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.