kklm
ലോകക്ഷീരദിനത്തിൽ ക്ഷീരവ്യവസായ സഹകരണസംഘം പ്രസിഡന്റ് പ്രസിഡൻ്റ് സേതുമാധവൻ പതാക ഉയർത്തുന്നു

കൂത്താട്ടുകുളം: ക്ഷീരദിനാചരണത്തിന്റെ ഭാഗമായി കൂത്താട്ടുകുളം ക്ഷീരവ്യവസായ സഹകരണസംഘം പ്രസിഡന്റ് സേതുമാധവൻ പതാക ഉയർത്തി. നറുക്കെടുപ്പിൽ വിജയിച്ച ക്ഷീരകർഷകയ്ക്ക് ഒരു ചാക്ക് കാലിത്തീറ്റ സൗജന്യമായി നൽകി. വൃക്ഷത്തൈ നടീൽ സംഘം വൈസ് പ്രസിഡന്റ് അജി തോമസ് നിർവഹിച്ചു. സംഘത്തിലെ ജീവനക്കാരുടെ സഹകരണത്തോടെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ഡയറക്ടർമാരായ ജോമി മാത്യു, ജോബി എം.വി, രവി എം.കെ, ബൈജു ദേവരാജൻ, ഓമന ഉണ്ണിക്കൃഷ്ണൻ, ജെസി പി ബെന്നി, വത്സല സജീവൻ, സെക്രട്ടറി സിനി എം.എ, മുൻ സെകട്ടറി മർക്കോസ് ഉലഹന്നാൻ, സംഘം ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.