കൊച്ചി: നെല്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി താങ്ങു വില കൂട്ടി.ക്വിന്റലിന് 53 രൂപയാണ് കൂട്ടിയിരിക്കുന്നത്. ഇതോടെ ഒരു ക്വിന്റലിന് 1868 രൂപയായി.2020-21ല്‍ ആണ് വില വര്‍ധന ബാധകം ആകുക. ക്വിന്റലിന് 1835 രൂപയായിരുന്നു കഴിഞ്ഞ വര്‍ഷം വില. ചോളം, റാഗി തുടങ്ങിയവയുടെ താങ്ങു വിലയും പയറു വര്‍ഗങ്ങള്‍, ധാന്യങ്ങള്‍ എന്നിവയുടെ വിലയും ഉയര്‍ത്തിയിട്ടുണ്ട്.അരിച്ചോളം വില ക്വിന്റലിന് 2,620 രൂപയായി ആണ് ഉയര്‍ത്തിയത്.
കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പയര്‍, കടല എന്നിവയുടെയും സോയാബീന്‍, പരുത്തി തുടങ്ങിയവയുടെ താങ്ങു വില 50 ശതമാനം ഉയര്‍ത്തിയിട്ടുണ്ട്. 14 വിളകളുടെ താങ്ങു വിലയാണ് നിശ്ചയിച്ചിരിയ്ക്കുന്നത്. ഇത് കര്‍ഷകരുടെ വരുമാനത്തില്‍ വര്‍ധനയുണ്ടാക്കാൻ സഹായകരമാകും.50-83 ശതമാനം അധിക വരുമാനം നേടാന്‍ കര്‍ഷകര്‍ക്ക് നടപടി സഹായകരമാകും എന്നാണ് വില ഇരുത്തല്‍.കാലവര്‍ഷം കൂടെ കണക്കിലെടുത്താണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ മന്ത്രിതല യോഗത്തിന്റെ നിര്‍ണായക തീരുമാനങ്ങള്‍.