കൊച്ചി : കാലവർഷത്തിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ നഗരസഭ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് ബി.ജെ.പി എറണാകുളം മണ്ഡലം കമ്മറ്റി നഗരസഭാ ഓഫീസിന്റെ മുമ്പിൽ മഴ നനഞ്ഞ് പ്രതിഷേധിച്ചു. കാനകളും തോടുകളും വൃത്തിയാക്കുക, പേരണ്ടൂർ കനാലിൽ നിന്നുൾപ്പാടെ നീക്കിയ ചെളികളും മാലിന്യങ്ങളും മഴവെള്ളത്തിൽ വീണ്ടം ഒലിച്ചിറങ്ങാതെ നീക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
ബി.ജെ.പി സംസ്ഥാന സമതി അംഗവും കൗൺസിലറുമായ സുധാ ദിലിപ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് പി.ജി മനോജ് കുമാർ, ജനറൽ സെക്രട്ടറിമാരായ യു.ആർ രാജേഷ്, പി.എസ്. സ്വരാജ്, മണ്ഡലം കമ്മറ്റി അംഗം ദിലിപ് കുമാർ എന്നിവർ പ്രസംഗിച്ചു.