mathru
മാതൃവന്ദന യോജന ഗുണഭോക്താക്കൾക്ക് കിറ്റ് വിതരണം മഹിളാമോർച്ച ജനറൽ സെക്രട്ടറി പത്മജ എസ്. മേനോൻ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: രണ്ടാം നരേന്ദ്രമോദി സർക്കാറിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് മഹിളാമോർച്ച കളമശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്നുകുര, ആലങ്ങാട്, കടുങ്ങല്ലൂർ എന്നീ പഞ്ചായത്തുകളിൽ മാതൃവന്ദന യോജന ഗുണഭോക്താക്കളായ ഗർഭിണികൾക്ക് പ്രസവാനന്തരമായി ഉപയോഗിക്കാനുള്ള വസ്ത്രങ്ങടങ്ങിയ കിറ്റ് സമ്മാനിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി പത്മജ എസ്. മേനോൻ കുന്നുകര രാമൻതറവീട്ടിൽ ദിവ്യ വിജിത്തിന് നല്കി ഉദ്ഘാടനം നിർവഹിച്ചു. മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് ബേബീസരോജം, കുന്നുകര 13ാം വാർഡ് മെമ്പർ ഷീബ കുട്ടൻ, ബി.ജെ.പി കളമശേരി മണ്ഡലം സെക്രട്ടറി മായ പ്രകാശൻ എന്നിവർ നേതൃത്വം നൽകി.