കൊച്ചി:ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട്ട് ഫോണ്‍ ഹബ്ബാകാൻ ഇന്ത്യ. ഇപ്പോള്‍ ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കള്‍ ആയി മാറിയിരിക്കുകയാണ് രാജ്യം. കേന്ദ്ര നിയമ വകുപ്പ് മന്ത്രി രവി ശങ്കര്‍ പ്രസാദാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ 200ല്‍ അധികം മൊബൈല്‍ ഫോണ്‍ നിര്‍മാണ യൂണിറ്റുകളാണ് രാജ്യത്ത് സ്ഥാപിച്ചത്.2014-ഉം ആയി താരതമ്യം ചെയ്യുമ്പോള്‍ സ്മാര്‍ട്ട് ഫോണ്‍ ഉത്പാദനത്തില്‍ 200 ശതമാനത്തോളമാണ് വര്‍ധന. 33 കോടിയോളം സ്മാര്‍ട്ട് ഫോണ്‍ യൂണിറ്റുകളാണ് 2019- സാമ്പത്തിക വര്‍ഷത്തില്‍ മാത്രം ഉത്പാദിപ്പിച്ചത്. 30 ദശലക്ഷം ഡോളറാണ് മൂല്യം.
ഷവോമി അഞ്ചു വര്‍ഷം മുമ്പാണ് രാജ്യത്ത് മൊബൈല്‍ ഫോണ്‍ നിര്‍മാണ പ്ലാന്‍ തുടങ്ങുന്നത്. ഇപ്പോള്‍ കമ്പനിയുടെ ഫോണുകളില്‍ 99 ശതമാനവും ഇന്ത്യന്‍ നിര്‍മിത സ്മാര്‍ട്ട് ഫോണുകളാണ്.വിസ്‌ട്രോണ്‍, ഫോക്‌സ് കോണ്‍ കമ്പനികളുടെ സഹകരണത്തോടെ ആപ്പിള്‍ ഐഫോണുകളും തദ്ദേശീയമായി ഇന്ത്യയില്‍ ഉത്പാദിപ്പിയ്ക്കുന്നുണ്ട്. ഇന്ത്യയിലെ ഇലക്ട്രോണിക്‌സ് നിര്‍മാണം പ്രോത്സാഹിപ്പിയ്ക്കുന്നതിനായി പ്രത്യേക പദ്ധതിയ്ക്കായി ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍.