കോലഞ്ചേരി: കൊച്ചി ധനുഷ് കോടി ദേശീയപാതയിൽ മറ്റക്കുഴി പണിക്കരുപടിയിൽ സെപ്ടിക് ടാങ്ക് തള്ളിയ സംഭവത്തിലെ ടാങ്കർ ലോറിയും ഡ്രൈവറെയും പുത്തൻകുരിശ് പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റക്കുഴി റസിഡൻറ്‌സ് അസോസിയേഷന്റെ ഓഫീസിന് മുൻവശം സ്ഥാപിച്ചിട്ടുള്ള സി.സി. ടി.വി കാമറയിൽ പതിഞ്ഞ വാഹനത്തിന്റെ നമ്പർ കിട്ടിയതോടെയാണ് വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തത്. മേയ് 27ന് പുലർച്ചെയാണ് വാഹനം മാലിന്യം തള്ളുന്നതിന്റെ ചിത്രം കാമറയിൽ പതിഞ്ഞത്.