കൊച്ചി: കൊവിഡിന് ശേഷം റിയൽ എസ്റ്റേറ്റ് രംഗത്തുണ്ടാകുന്ന മാറ്റങ്ങളും വെല്ലുവിളികളും സംബന്ധിച്ച് ക്രെഡായ് കേരള വെബിനാർ സംഘടിപ്പിക്കും. വ്യാഴാഴ്ച വൈകിട്ട് അഞ്ചിനാരംഭിക്കുന്ന വെബിനാറിൽ ഡോ. ശശി തരൂർ എം.പി. സംസാരിക്കും. ക്രെഡായ് വൈസ് പ്രസിഡന്റ് ബൊമൻ ആർ. ഇറാനി മോഡറേറ്ററാകും.