ചേപ്പനം: ഇരുവൃക്കകളും തകരാറിലായ ചേപ്പനം കോനാട്ട് സുകുമാരന്റെ മകൻ അമലിന്റെ (24 ) ജീവൻ രക്ഷിക്കാൻ കുമ്പളം പഞ്ചായത്തിലെ സാമൂഹ്യ സംഘടനകളുടെ കൂട്ടായ്മ ചികിത്സാ സഹായസമിതി രൂപീകരിച്ചു.100 രൂപ ചലഞ്ചിലൂടെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് പണം കണ്ടെത്താനുളള ശ്രമത്തിലാണ്. കൂലിപ്പണിക്കാരനായ സുകുമാരൻ കുടുംബം പോറ്റാൻ തന്നെ കഴിയാതെ പതറിനില്ക്കുമ്പോളാണ് അമലിൻ്റ അസുഖം. ഏവർക്കും താങ്ങാനാവുന്ന രീതിയിൽ സുഹൃത്തുക്കളും സുമനസുകളും ചേർന്നാണ് നൂറ് രൂപ ചലഞ്ച് ഒരുക്കിയത് .അമൽ ചികിത്സ തേടിയിട്ടുളള അമൃത ആശുപത്രിയിൽ ഇപ്പോൾ പ്രതിമാസം ഡയാലിസിസ് ഉൾപ്പടെ 20000 രൂപ ചിലവാകുന്നുണ്ട്. വൃക്കമാറ്റിവയ്ക്കുന്നതിനും അനുബന്ധ ചികിത്സക്കുമായി പത്തുലക്ഷം രൂപ വേണ്ടിവരുമെന്നാണ് ഡോ. ജോർജ്ജ് കുര്യൻ പറഞ്ഞിട്ടുളളത്. അച്ഛനോടൊപ്പം അമലും കൂലിപ്പണിക്കു പോയിരുന്നെങ്കിലും രോഗം മൂർച്ഛിച്ചതിനാൽ പണിയെടുക്കാൻ കഴിയാതെയായി.
സുഹൃത്തായ അജയൻ മുച്ചങ്ങത്തിന്റെയും വിവിധ സാമൂഹ്യസംഘടനകളുടേയും നേതൃത്വത്തിൽ ചലഞ്ചിന് രൂപം നൽകി.ഫാദർ ചിറമേലിന്റെ സഹായത്തോടെ അമലിന് അനുയോജ്യമായവൃക്ക ആലപ്പുഴയിൽകണ്ടെത്തിയിട്ടുണ്ട്.പകരം വൃക്ക അമലിന്റെ മാതാവ്ഷീല നൽകും.അമലിന്റെ ഗൂഗിൾപേ വഴി പണം എത്തിക്കാം:നമ്പർ 8606580852.എറണാകുളം എസ്.ബി.ഐയുടെ സൗത്ത്ബാഞ്ചിൽ അക്കൗണ്ട്നമ്പർ
Sbi20369205239,ഐ.എഫ്.എസ്.സി കോഡ്:SBIN0008616 .