മൂവാറ്റുപുഴ: കൊവിഡ്19 നെ പ്രതിരോധിക്കാൻ ഓട്ടോമാറ്റിക് ഹാൻഡ് സാനിറ്റൈസർ ഡിസ്‌പെൻസർ നിർമിച്ച് വാഴക്കുളം വിശ്വജ്യോതി എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ. ഒന്നാം വർഷ എം.ബി.എ വിദ്യാർത്ഥികളായ അമൽ സ്‌കറിയ, ആർരോഹിത്, ജോബിൻ ജയിംസ്, അമൽ ഡൊമിനിക് എന്നിവരുടെ നേതൃത്വത്തിലാണ് ഡിവോക് ഓട്ടോമാറ്റിക് ഹാൻഡ് സാനിറ്റൈസർ ഡിസ്‌പെൻസർ വികസിപ്പിച്ചെടുത്തത്. ബാറ്ററിയിലും വൈദ്യുതിയിലും പ്രവർത്തിപ്പിക്കാവുന്ന രീതിയിലാണ് ഇതിന്റെ നിർമ്മാണം. രണ്ട് ലിറ്റർ സാനിറ്റൈസറാണ് ഇതിന്റെ സംഭരണ ശേഷി. ഡിവോക് ഓട്ടോമാറ്റിക് ഹാൻഡ് സാനിറ്റൈസർ ഡിസ്‌പെൻസറിന്റെ ഉദ്ഘാടനം എൽദോ എബ്രഹാം എം.എൽ.എ നിർവഹിച്ചു. കോളേജ് മാനേജർ മോൺ ഡോ.ചെറിയാൻ കാഞ്ഞിരക്കൊമ്പിൽ, ഡയറക്ടർ റവ. ഡോജോർജ് താനത്തുപറമ്പിൽ, പ്രിൻസിപ്പൽ ഡോജോസഫ്കുഞ്ഞ് പോൾ സി, എം.ബി.എ.ഡീൻ ഡോ.സിറിയക് ജോസഫ് വെമ്പാല, മേധവി ഡോ.ജിയോ ബേബി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഡിവോക് ഓട്ടോമാറ്റിക് ഹാൻഡ് സാനിറ്റൈസർ ഡിസ്‌പെൻസർ ആവശ്യമുള്ളവർ 8086764802 എന്ന നമ്പറിൽ ബന്ധപ്പെടണം.