മൂവാറ്റുപുഴ: പരിസ്ഥിതി ദിനമായ ജൂൺ 5 ന് ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി കടാതി റൂറൽ സഹകരണ സംഘത്തിന്റെ അഭിമുഖ്യത്തിൽ സബ്സിഡി നിരക്കിൽ അംഗങ്ങൾക്ക് ഡി x ടി ,തെങ്ങിൻ തൈകൾ വിതരണം ചെയ്യും. ആവശ്യമുള്ളവർ 100 രൂപ സംഘത്തിൽ അടച്ച് നാലാം തീയതിക്കകം പേര് രജിസ്റ്റർ ചെയ്യണമെന്ന് പ്രസിഡന്റ് പി.പി. എൽദോസ് അറിയിച്ചു. ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് മുൻഗണനാക്രമത്തിൽ അഞ്ചാംതീയതി തൈകളുടെ വിതരണം നടക്കും.