നെടുമ്പാശേരി: ചെങ്ങമനാട് പഞ്ചായത്തിൽ രണ്ടാം വാർഡിൽ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ബി.ജെ.പിയുടെ കൈത്താങ്ങ്. നാല് വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് ആവശ്യമായ ടെലിവിഷനുകൾ നൽകി. ജില്ലാ ഉപാധ്യക്ഷൻ എം.എൻ. ഗോപി വിദ്യാർത്ഥികളുടെ വീടുകളിലെത്തി ടെലിവിഷനുകൾ കൈമാറി. മണ്ഡലം ജനറൽ സെക്രട്ടറി സി. സുമേഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. രഘു, വാർഡ് മെമ്പർ വി.എൻ. സജികുമാർ, എം.ജി. സത്യൻ, ടി.എൻ. ഷിജു, രാജീവ് ശാന്തി തുടങ്ങിയവർ പങ്കെടുത്തു.