mla
കോൺട്രാക്ട് ക്യാരേജ് ഓപ്പറേറ്റേഴ് അസോസിയേഷന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന സമഗ്രഇൻഷുറൻസ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം എൽദോ എബ്രഹാം എം.എൽ.എ ആദ്യ അപേക്ഷ ഫോം മൂവാറ്റുപുഴ മേഖല പ്രസിഡന്റ് ബിജി സാഗയ്ക്ക് കൈമാറി നിർവ്വഹിക്കുന്നു................

മൂവാറ്റുപുഴ: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസ് ഉടമകൾക്കും ജീവനക്കാർക്കും ഇൻഷ്വറൻസ് പരിരക്ഷ ഒരുക്കി കോൺട്രാക്ട് ക്യാരേജ് ഓപ്പറേറ്റേഴ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി. നാഷണൽ ഇൻഷ്വറൻസ് കമ്പനിയുമായി ചേർന്നാണ് സംസ്ഥാനത്തെ മുഴുവൻ കോൺട്രാക്ട് കാരേജ് ബസ് ഉടമകൾക്കും ജീവനക്കാർക്കും ഉപകാരപ്രദമാകുന്ന ഇൻഷ്വറൻസ് പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്. മൂവാറ്റുപുഴയിൽ നടന്ന സമഗ്രഇൻഷ്വറൻസ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം എൽദോ എബ്രഹാം എം.എൽ.എ നിർവഹിച്ചു.സംസ്ഥാന പ്രസിഡന്റ് ബിനുജോൺ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പർ സുര ശിശിര, ജില്ലാ പ്രസിഡന്റ് റിയാസ് സോണ, വർക്കിംഗ് പ്രസിഡന്റ് റിജാസ് സോണാ ,ജില്ല സെക്രട്ടറി അനൂപ് മഹാദേവൻ എന്നിവർ പങ്കെടുത്തു. ഇൻഷ്വറൻസിന്റെ ആദ്യ അപേക്ഷ ഫോം എൽദോ എബ്രഹാം എം.എൽ.എയുടെ കയ്യിൽ നിന്നും മൂവാറ്റുപുഴ മേഖല പ്രസിഡന്റ് ബിജി സാഗ ഏറ്റുവാങ്ങി.