agriculture
ഭക്ഷ്യസുരക്ഷയ്ക്കും കാർഷിക മേഖലയുടെ വളർച്ചയ്ക്കും സ്വതന്ത്ര കർഷകസംഘം നടപ്പിലാക്കുന്ന ആർജവം 2020ന്റെ മൂവാറ്റുപുഴ നിയോജക മണ്ഡലം തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് നിർവഹിക്കുന്നു.

മൂവാറ്റുപുഴ: കാർഷികരംഗത്ത് സ്വയംപര്യാപ്തത കൈവരിച്ച് ഭക്ഷ്യസുരക്ഷയ്ക്കും കാർഷിക മേഖലയുടെ വളർച്ചയ്ക്കുമായി സ്വതന്ത്രകർഷകസംഘം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം നടപ്പിലാക്കുന്ന "ആർജവം 2020 "ന്റെ മൂവാറ്റുപുഴ നിയോജകമണ്ഡലംതല ഉദ്ഘാടനം കിഴക്കേക്കരയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് നിർവഹിച്ചു. കർഷകസംഘം മണ്ഡലം പ്രസിഡന്റ് കെ.പി. മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.

മണ്ഡലം സെക്രട്ടറി അലി പായിപ്ര സ്വാഗതം പറഞ്ഞു. മുസ്ലീംലീഗ് ജില്ലാ പ്രസിഡന്റ് കെ.എം. അബ്ദുൾ മജീദ്, മണ്ഡലം പ്രസിഡന്റ് പി.എ. ബഷീർ, ജനറൽ സെക്രട്ടറി എം.എം. സീതി, കർഷകസംഘം ജില്ലാ പ്രസിഡന്റ് എം.എം. അലിയാർ, മുനിസിപ്പൽ കൗൺസിലർമാരായ സി.എം. ഷുക്കൂർ, കെ.എ. അബ്ദുൾ സലാം, ഷൈല അബ്ദുള്ള, കർഷകസംഘം മണ്ഡലം ട്രഷറർ പി.എച്ച്. മൈതീൻകുട്ടി എന്നിവർ പങ്കെടുത്തു.