കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓൾ കേരള മാർബിൾ ആൻഡ് ടൈൽ വർക്കേഴ്‌സ് അസോസിയേഷൻ ( എച്ച്. എം. എസ് )ഒരു ലക്ഷം രൂപ സംഭാവന ചെയ്തു. 10000 അംഗങ്ങളിൽ നിന്നും 10 രൂപ വീതം ശേഖരിച്ചാണ് തുക സ്വരൂപിച്ചത്.അസോസിയേഷൻ നേതാക്കളായ ഷാജി വടകര, സുരേഷ് തൃശൂർ, മനോജ് മലപ്പുറം എന്നിവർ മുഖ്യമന്ത്രിക്ക് ചെക്ക് കൈമാറി. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ എച്ച് .എം .എസ് കേന്ദ്ര വർക്കിംഗ് കമ്മിറ്റി അംഗം അഡ്വ: ജോർജ് തോമസ്, സംസ്ഥാന ജനറൽ സെക്രട്ടറി ടോമി മാത്യു എന്നിവർ പങ്കെടുത്തു.