മൂവാറ്റുപുഴ: കല്ലൂർക്കാട് കൃഷിഭവനിൽ ഫലവൃക്ഷത്തൈകളുടെ വിതരണോദ്ഘാടനം 5 ന് രാവിലെ 10ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീന സണ്ണി നിർവഹിക്കും. അപേക്ഷ സമർപ്പിച്ച് കൃഷിഭവനിൽ നിന്ന് തൈകൾ കൈപ്പറ്റണം. വിവിധയിനം ഫലവർഗങ്ങളുടെ ഉത്പാദനം ഗണ്യമായി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് തൈകൾ വിതരണം ചെയ്യുന്നത്. നാരകം, നെല്ലി, പേര, ലക്ഷ്മി തരു, കരിങ്ങാലി, മണിമരുത് തുടങ്ങിയ തൈകളാണ് വിതരണത്തിന് തയ്യാറായിട്ടുള്ളത്. സ്‌കൂൾ കുട്ടികൾക്കും യുവാക്കൾക്കും തൈ വിതരണത്തിൽ മുൻഗണന നൽകും. കൃഷിവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, വനം വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവരുടെ സംയുക്ത സഹകരണത്തോടെയായിരിക്കും പദ്ധതി നടപ്പിലാക്കുന്നത്. പൊതു ഇടങ്ങളിലും ഫലവൃക്ഷത്തൈകൾ നടും.