കൊച്ചി : കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കൊച്ചി കോർപ്പറേഷനിലെ ഡിവിഷൻ 60 (പെരുമാനൂർ - തേവര) ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ചു. തേവര സ്വദേശിനിയായ 49 കാരിക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ജില്ലാ മെഡിക്കൽ ഓഫീസറുടെയും സർവൈലൻസ് ഓഫീസറുടെയും റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ ഡിവിഷനെ കണ്ടെയ്ൻമെന്റ് സോണായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചത്.

രോഗിക്ക് പ്രൈമറി, സെക്കന്ററി സമ്പർക്കമുണ്ടെന്ന് കണ്ടെത്തി. സമ്പർക്കം സംശയിക്കുന്നവർ ശ്രവപരിശോധനക്ക് വിധേയമാകണം. ഫലത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കും.

ലോക്ക് ഡൗൺ പൂർണമായി നടപ്പാക്കി. അവശ്യ സേവനങ്ങളൊഴികെ ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ പ്രവർത്തിക്കില്ല. വാഹനഗതാഗതവും വ്യക്തികളുടെ സഞ്ചാരവും നിയന്ത്രിക്കുമെന്ന് ഇൻസിഡന്റ് കമാൻഡറായ ഫോർട്ടുകൊച്ചി സബ് കലക്ടർ സ്‌നേഹിൽകുമാർ സിംഗ് അറിയിച്ചു.