തൃക്കാക്കര: തൃക്കാക്കര മുൻസിപ്പാലിറ്റിയിലെ വാഴക്കാല പ്രദേശങ്ങളിലെ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചു മാറ്റണമെന്ന ബി.ഡി.ജെ.എസ് തൃക്കാക്കര നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റെ കെ.എസ് വിജയൻ ആവശ്യപ്പെട്ടു.വാഴക്കാല മാർക്കറ്റിനോട് ചേർന്ന് ഒഴുകുന്ന ഇടപ്പള്ളി തോടിന്റെ ഭാഗമായ ഉപതോട് ആരംഭിക്കുന്ന ഭാഗത്തു തന്നെ സ്വകാര്യ വ്യക്തികൾ വീടിനോടൊപ്പം മതിലുകെട്ടി പൂന്തോട്ടം നിർമ്മിച്ചിരിക്കുകയാണ്.അനധികൃത നിർമ്മാണങ്ങൾ സ്ഥലം കൗൺസിലറുടെ ഒത്താശയോടെ കൂടിയാണെന്ന ആരോപണമുണ്ട്.കൈയ്യേറ്റ സ്ഥലങ്ങൾ സന്ദർശിച്ച് ബി.ഡി.ജെ.എസ് പാർട്ടി പതാക നാട്ടി. മണ്ഡലം ജനറൽ സെക്രട്ടറി സീ സതീശൻ മണ്ഡലം ട്രഷറർ വി.ടി ഹരിദാസ് മണ്ഡലം കമ്മിറ്റി അംഗം എൻ.എസ് ഡിനൂപ് തുടങ്ങിയവർ അനധികൃത കൈയ്യേറ്റസ്ഥലം സന്ദർശിച്ചു. സംഭവത്തിൽ ജില്ലാ കളക്ടർക്ക് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.