കൊച്ചി: കാലവർഷം ശക്തി പ്രാപിച്ചാൽ ദുരിതാശ്വാസ ക്യാമ്പുകളാക്കാൻ ജില്ലയിൽ ഇതുവരെ 560 കെട്ടിടങ്ങൾ കണ്ടെത്തി. കൊവിഡ് പശ്ചാത്തലത്തിൽ 1,2,3,4 എന്നിങ്ങനെ നമ്പർ നൽകി നാല് തരത്തിലാണ് ക്യാമ്പുകൾ പ്രവർത്തിക്കുക. മുറിയോട് ചേർന്ന് ടോയ്ലറ്റ് സംവിധാനങ്ങൾ ഉള്ള കെട്ടിടങ്ങളാണ് ഇതിനു വേണ്ടത്. കെട്ടിടം ഒന്നും രണ്ടും ഒരേ ക്യാമ്പസുകളിലും കെട്ടിടം മൂന്ന് നാല് എന്നിവ വേറെ ക്യാമ്പസിലും പ്രവർത്തിക്കണം.
1 - പൊതുവായ ദുരിതാശ്വാസ ക്യാമ്പുകൾ
2 - 60 വയസിന് മുകളിൽ ഉള്ളവർ, കൊവിഡ് ഇതര രോഗങ്ങൾ ഉള്ളവർക്ക്
3 - കൊവിഡ് രോഗലക്ഷണങ്ങൾ ഉള്ളവർക്ക് താമസിക്കാൻ
4 - ഹോം ക്വാറന്റീനിൽ കഴിയുന്നവർക്ക്
ചുമതലകളും പ്രവർത്തനവും
ദൈനംദിന നടത്തിപ്പ് ചുമതല റവന്യൂ, തദ്ദേശ സ്ഥാപനം എന്നിവർ ചേർന്ന്
മുഴുവൻ ക്യാമ്പുകളിലും ചുമതലക്കാരായി മൂന്ന് ഉദ്യോഗസ്ഥർ
എട്ട് ക്യാമ്പുകൾക്ക് ഒരു സെക്ടർ ഓഫീസർ
വാർഡ് അംഗം, ക്യാമ്പിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ, ക്യാമ്പിലെ വനിതാ പ്രതിനിധി, പുരുഷ പ്രതിനിധി എന്നിവരടങ്ങിയ ക്യാമ്പ് പരിപാലന കമ്മിറ്റി
പരിശീലനം ലഭിച്ച ആരോഗ്യ പ്രവർത്തകർ ദിവസവും ക്യാമ്പിലുള്ള എല്ലാവരെയും നിരീക്ഷിക്കുകയും കോവിഡ് 19 രോഗലക്ഷണങ്ങൾ ഉള്ളവരെ കൂടുതൽ ചികിത്സക്ക് അയക്കുകയും ചെയ്യും.
ക്യാമ്പിലെ അന്തേവാസികൾക്ക് മാനസിക സംഘർഷം ഒഴിവാക്കാൻ കൗൺസലിംഗ് സംവിധാനം
മുഴുവൻ സമയവും സുരക്ഷിതമായ മാസ്‌ക് നിർബന്ധം
ക്യാമ്പിൽ സന്ദർശകരെ അനുവദിക്കില്ല
ക്യാമ്പിലെ മറ്റുള്ളവരുമായി അടുത്ത് ഇടപഴകരുത്
ശാരീരിക അകലം പാലിക്കണം
സാധന സാമഗ്രികളും വസ്ത്രങ്ങളും ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും പങ്കിടരുത്
അലക്ഷ്യമായി തുപ്പരുത്
ക്യാമ്പിൽ ഇടക്കിടെ കൈകൾ സോപ്പുപയോഗിച്ച് കഴുകണം
പരമാവധി 20 പേരിൽ കൂടാതെ ഭക്ഷണം കഴിക്കണം