പെരുമ്പാവൂർ: നഗരസഭാ അതിർത്തിക്കുള്ളിൽ ബി.പി.എൽ വിഭാഗത്തിലുള്ള കുടുംബങ്ങളിലെ സ്‌കൂൾ വിദ്യാർത്ഥികൾക്ക് പഠനസൗകര്യം ഓൺലൈൻ ആക്കുന്നതിന് നഗരസഭയുടെ തനത്ഫണ്ടിൽ നീക്കിയിരുപ്പുള്ള തുകയിൽനിന്ന് ആവശ്യമായ തുക വിനിയോഗിക്കുന്നതിന് തയ്യാറാകണമെന്ന് പെരുമ്പാവൂർ ബി.ജെ.പി പാർലമെന്ററി പാർട്ടി കൗൺസിൽ അംഗം പി. മനോഹരൻ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഓൺലൈൻ അദ്ധ്യായനം ആരംഭിച്ചിരിക്കെ നിർദ്ധനരായ കുട്ടികൾക്ക് പഠനസൗകര്യം ഏർപ്പെടുത്താൻ കൗൺസിലിൽ ആലോചനായോഗം പോലും നടത്താത്തത് പരിതാപകരമാണെന്നും ബി.ജെ.പി കുറ്റപ്പെടുത്തി.