 ചികിത്സയിലുള്ളവർ 34

കൊച്ചി: മൂന്നു പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ ചികിത്സയിൽ കഴിയുന്നവർ 34 ആയി. വീടുകളിൽ ഇന്നലെ 879 പേരെ കൂടി നിരീക്ഷണത്തിലാക്കി. കാലയളവ് അവസാനിച്ച 551പേരെ ഒഴിവാക്കി. 9378 പേരാണ് ഇപ്പോൾ നിരീക്ഷണത്തിൽ. ഇന്നലെ ഏഴു പേരെ കൂടി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ഐസൊലേഷൻ

ആകെ: 9466

വീടുകളിൽ: 8450

കൊവിഡ് കെയർ സെന്റർ: 579

ഹോ‌ട്ടലുകൾ: 349

ആശുപത്രി: 88

മെഡിക്കൽ കോളേജ്: 36

മൂവാറ്റുപുഴ ജനറൽ ആശുപത്രി: 05

കരുവേലിപ്പടി താലൂക്ക് ആശുപത്രി: 02

പോർട്ട് ട്രസ്റ്റ് ആശുപത്രി: 03

ഐ.എൻ.എസ് സഞ്ജീവനി: 04

സ്വകാര്യ ആശുപത്രി: 38


റിസൽട്ട്

ആകെ: 80

പോസിറ്റീവ് :02

ലഭിക്കാനുള്ളത്: 165

ഇന്നലെ അയച്ചത്: 83


ഡിസ്ചാർജ്

ആകെ: 12

മെഡിക്കൽ കോളേജ്: 08

സ്വകാര്യ ആശുപത്രി: 04

കൊവിഡ്

ആകെ: 34

മെഡിക്കൽ കോളേജ്: 30

ഐ.എൻ.എസ് സഞ്ജീവനി: 04

്1

മേയ് 17 ന് അബുദാബി കൊച്ചി വിമാനത്തിലെത്തിയ 56 കാരനായ കീഴ്മാട് സ്വദേശിക്കും, 35 വയസ്സുള്ള ചെങ്ങമനാട് സ്വദേശിക്കുമാണ് രോഗം. ആദ്യം കൊവിഡ് കെയർ സെന്ററിലും, പിന്നീട് വീട്ടിലുമായി നിരീക്ഷണത്തിലായിരുന്ന ഇവർക്ക് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. ഈ വിമാനത്തിലെത്തിയ പലർക്കും രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവരുടെ സ്രവം പരിശോധിക്കുകയായിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇരുവരെയും എറണാകുളം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

 2

മേയ് 28ന് സലാല -കണ്ണൂർ വിമാനത്തിലെത്തിയ 34 വയസ്സുള്ള ആലങ്ങാട് സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച മൂന്നാമത്തെയാൾ. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് അന്നു തന്നെ കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സ്രവപരിശോധനയിൽ രോഗം സ്ഥിരീകരിച്ചു. കണ്ണൂരാണ് ചികിത്സയിലുള്ളത്.