cpim-strike
കൂവപ്പടി പഞ്ചായത്തിൽയു.ഡി.എഫ് ഭരണസമിതിക്കെതിരെ സിപി എം നടത്തിയ പ്രതിഷേധസമരം ഏരിയാ സെക്രട്ടറി പി എം സലിം ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏറ്റെടുക്കുവാൻ തയ്യാറാകാത്ത യു.ഡി.എഫ് ഭരണസമിതിക്കെതിരെ സി.പി.എം കൂവപ്പടി, കോടനാട് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. പഞ്ചായത്തിന് മുന്നിൽ നടന്ന സമരം ഏരിയാ സെക്രട്ടറി പി.എം. സലിം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് നിവാസികൾക്ക് പോലും ക്വാറന്റൈൻ സംവിധാനമൊരുക്കാതെ കൂവപ്പടി പഞ്ചായത്ത് അധികൃതർ നിഷേധ നിലപാടാണ് സ്വീകരിക്കുന്നത്. കഴിഞ്ഞ ദിവസം മധുരയിൽ നിന്നെത്തിയ കൂവപ്പടി സ്വദേശിയായ യുവാവിന് ക്വാറന്റൈൻ സംവിധാനം ഇല്ലാതെ വന്നപ്പോൾ സി.പി.എം ബ്രാഞ്ച് ഓഫീസ് വിട്ടുനൽകുകയായിരുന്നു. ഭക്ഷ്യക്ഷാമം മുൻനിർത്തി ഭക്ഷ്യസുരക്ഷാ പദ്ധതികൾ മറ്റു പഞ്ചായത്തുകളിൽ ആരംഭിച്ചു. എന്നാൽ ഇവിടെ പ്രാഥമികമായി കൂടിയാലോചന പോലും നടത്താൻ ഭരണസമിതി തയ്യാറായിട്ടില്ലെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. പ്രതിഷേധ സമരത്തിൽ പി.സി. ജോർജ്, ഒ.ഡി. അനിൽ, വിപിൻ കോട്ടേക്കുടി, പി. ശിവൻ തുടങ്ങിയവർ സംസാരിച്ചു.