മൂവാറ്റുപുഴ: അഹല്യാ ഫൗണ്ടേഷൻ കണ്ണാശുപത്രിയുടെ നേതൃത്വത്തിൽ നടത്തുന്ന സൗജന്യ നേത്ര ചികിത്സാ ക്യാമ്പിന്റെ രണ്ടാംഘട്ട ചികിത്സക്ക് തുടക്കമായി. മൂവാറ്റുപുഴ അഹല്യ ഫൗണ്ടേഷൻ ഹാളിൽ നടന്ന ചടങ്ങിൽ ക്യാമ്പിന്റെ ബ്രോഷർ ഡോ. റെന്നി സക്കറിയ മൂവാറ്റുപുഴ എക്സൈസ് സി.ഐ വൈ. പ്രസാദിന് നൽകി ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. ആശുപത്രിയിലെ വിദഗ്ദ്ധരായ ഡോക്ടർമാരാണ് പരിശോധിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും പഞ്ചായത്ത് മെമ്പർമാർ, ആശാവർക്കർമാർ, വായനശാല ഭാരവാഹികൾ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ സ്ലിപ്പ് നൽകി അയക്കുന്നവർക്കും മുൻഗണന. ഫോൺ: 9072981981.