hiby
ഹൈബി

 ശമ്പളത്തിൽ നിന്നും 10 ടാബ് ലെറ്റുകൾ നല്കുമെന്ന് ഹൈബി

കൊച്ചി: സ്‌കൂളുകളിൽ ഓൺലൈൻ ക്‌ളാസുകൾ ആരംഭിച്ചതോടെ ഓൺലൈൻ സൗകര്യങ്ങൾ ലഭ്യമാകാത്ത എറണാകുളം പാർലമെന്റ് മണ്ഡലത്തിലെ പത്താം ക്‌ളാസ് വിദ്യാർത്ഥികൾക്കായി ഹൈബി ഈഡൻ എം.പിയുടെ ടാബ്‌ലെറ്റ് ചലഞ്ച് ആരംഭിച്ചു. സർക്കാർ വിദ്യാലയങ്ങളിലാണ് പദ്ധതി നടപ്പാക്കുക. പൊതു ജനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി.

ടാബ് ലെറ്റ് ചലഞ്ചിന്റെ തുടക്കമായി ഹൈബി ശമ്പളത്തിൽ നിന്നും 10 ടാബ് ലെറ്റുകൾ സ്‌പോൺസർ ചെയ്തിട്ടുണ്ട്. ഒട്ടനവധി സുമനസുകൾ പദ്ധതിയ്ക്ക് പിന്തുണയുമായി എത്തിയിട്ടുണ്ടെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞൂ. ചലഞ്ചിന്റെ ഭാഗമായി ശേഖരിക്കുന്ന ടാബ് ലെറ്റുകൾ, സ്മാർട്ട് ഫോണുകൾ, ലാപ്‌ടോപ്പുകൾ എന്നിവ പാർലമെന്റ് മണ്ഡലത്തിലെ സർക്കാർ സ്‌കൂൾ മേലധികാരികളെ ഏൽപ്പിക്കും. അർഹരായവർക്ക് സ്‌കൂളുകളാണ് വിതരണം ചെയ്യുന്നത്.

പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു ടാബ് ലെറ്റ് ബാങ്ക് പെന്റ മേനകയിൽ സ്ഥാപിക്കും. പെന്റ മേനക ഓണേഴ്‌സ് വെൽഫെയർ അസോസിയേഷനുമായി സഹകരിച്ചാണ് ഇത് നടപ്പാക്കുന്നത്. ഇന്ന് രാവിലെ 11 മണിക്ക് ടാബ് ലെറ്റ് ബാങ്കിന്റെ ഉദ്ഘാടനം നടക്കും. ഫേസ് ബുക്ക് പേജിലൂടെ ഇത് സംപ്രേഷണം ചെയ്യുമെന്ന് ഹൈബി ഈഡൻ എം.പി അറിയിച്ചു.