കൊച്ചി : എറണാകുളത്തെ കിംഗ് ഷൂ മാർട്ടിന്റെ ഉടമയായിരുന്ന പുല്ലേപ്പടി സാറാ മൻസിലിൽ ഷംസുദ്ദീനെ കൊലപ്പെടുത്തിയ കേസിൽ എറണാകുളം അഡി. സെഷൻസ് കോടതി ഇന്നു വിധി പറയും. മരട് സ്വദേശി കരിപ്പായി ജോഷിയാണ് പ്രതി. വസ്തുക്കച്ചവടത്തിലെ കമ്മിഷൻ തർക്കത്തെത്തുടർന്ന് 2013 ജൂൺ ഏഴിന് നെട്ടൂർ മാർക്കറ്റിൽ വച്ച് രാത്രി ഒമ്പതു മണിയോടെ ഷംസുദ്ദീനെ പ്രതി കൊലപ്പെടുത്തിയെന്നാണ് കേസ്. ദൃക്‌സാക്ഷികളില്ലാത്ത കേസിൽ സാഹചര്യത്തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. കേസിൽ 28 സാക്ഷികളെ കോടതി വിസ്തരിച്ചു.